പിണറായി തെങ്ങു കയറാൻ പോവുകയാണ് നല്ലതെന്ന്​ ബി.​െജ.പി നേതാവ്​​

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബി.​െജ.പി സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ എൻ. ശിവരാജൻ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട്​ പ്രതികരിക്കവെയാണ്​ ശിവരാജൻ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്​.

മുഖ്യമന്ത്രിക്ക്​​ ആ സ്​ഥാനത്തിരിക്കാൻ അർഹതയി​ല്ലെന്നും പിണറായി തെങ്ങിൽ കയറാൻ ​പോവുകയാണ്​ അതിലും നല്ലതെന്നും ശിവരാജൻ പറഞ്ഞു. അഞ്ചര കോടി അയ്യപ്പ ഭക്തരെ​ ചതിച്ച മുഖ്യമന്ത്രി രാജി വെക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ പിണറായി വിജയനെ തെങ്ങു കയറേണ്ടവനെന്നു പറഞ്ഞ്​ ജൻമഭൂമി പത്രം അധിക്ഷേപകരമായ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്​ വിവാദമായിരുന്നു.

Tags:    
News Summary - BJP Leader N shivarajan cast harassment against Pinarayi vijayan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.