ലോക്​ഡൗൺ ലംഘിച്ച്​ ക്ഷേത്രത്തിൽ ഭജന; ബി.ജെ.പി നേതാവടക്കം നാല്​ പേർ അറസ്​റ്റിൽ

എരുമപ്പെട്ടി: ക്ഷേത്രത്തിൽ മതപ്രഭാഷണം നടത്തുവാൻ ഒത്തുകൂടിയ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 

കടങ്ങോട് പഞ്ചായത്തിലെ കുടക്കുഴി ചെമ്പ്രയൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ മതപ്രഭാഷണ ത്തിനായി ഒത്തുകൂടിയ കുടക്കുഴി സ്വദേശികളായ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഏറനാട്ടിൽ വീട്ടിൽ ഇ.ചന്ദ്രൻ (68), തെക്കേടത്ത് മന വീട്ടിൽ നാരായണൻ ( 47), കിഴക്കേപുരയ്ക്കൽ വീട്ടിൽ ഗോപി ( 58), താഴത്തെ പുരയ്ക്കൽ വീട്ടിൽ സുധനൻ (60) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ ഭൂപേഷിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തർ ഓടി രക്ഷപ്പെട്ടു.

Tags:    
News Summary - BJP Leader arrested in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.