എം.എൽ.എമാരെ അധിക്ഷേപിച്ച കേസിൽ ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

കൊല്ലം: വനിതാ എം.എൽ.എമാരെ അധിക്ഷേപിച്ച്​ പ്രസംഗിച്ച കേസിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.വയക്കൽ സോമൻ ​അറസ്​റ്റിൽ. വനിതാ എം.എൽ.എ മാരായ അയിഷാ പോറ്റി, വീണാ ജോർജ്​, പ്രതിഭാഹരി എന്നിവർക്കെതിരെയും കെ. ബി.ഗണേഷ്​കുമാർ, ആർ. ബാലകൃഷ്​ണപിള്ള എന്നിവർക്കെതിരെയുമാണ്​​ സോമൻ അശ്ലീല പരാമർശങ്ങൾ നടത്തിയത്​. അയിഷാ പോറ്റിയുടെ പരാതിയിലാണ്​ അറസ്​റ്റ്​. സോമനെതിരെ കേസെടുത്തതിനെ തുടർന്ന്​ ഇയാൾ പത്തു ദിവസമായി ഒളിവിലായിരുന്നു. ​ഇന്ന്​ രാവിലെ പുനലൂരിലെ ഒളിത്താവളത്തിൽ നിന്നാണ് സോമനെ അറസ്​റ്റ്​ ചെയ്​തത്​. ​

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിലയ്ക്കലിൽ അറസ്റ്റിലായ ദിവസം കൊട്ടാരക്കര നഗരത്തിൽ നടന്ന ദേശീയപാത ഉപരോധത്തിനിടയിലെ പ്രസംഗത്തിലാണ് വയക്കൽ സോമൻ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കൊട്ടാരക്കര ബാറിലെ അഭിഭാഷകനാണ് വയക്കല്‍ സോമൻ.

മുഖ്യമന്ത്രി പിണറായി വിജയനും എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്, കൊട്ടാരക്കര എസ്.ഐ മനോജ് എന്നിവർക്കെതിരെയും സോമൻ കടുത്ത അശ്ലീല പരാമർശങ്ങളും മോശം പദപ്രയോഗങ്ങളും നടത്തിയിരുന്നു.

Tags:    
News Summary - BJP leader arrested for controversial speech - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.