തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളെപ്പറ്റി ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിനോടും ഡി.ജി.പി ലോക്നാഥ് െബഹ്റയോടും വിശദീകരണംചോദിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ പരാതിയുടെയും വിവിധ മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് നാലുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാന ക്രമസമാധാനം തകർന്നതിെൻറ ഉത്തമ തെളിവാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷവും അതിനെ തുടർന്നുണ്ടായ കൊലപാതകവും. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇതിനുള്ള നടപടികൾ ഉടനടി ആരംഭിക്കണമെന്നും കമീഷൻ സർക്കാറിനും ഡി.ജി.പിക്കും നിർദേശംനൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.