കോട്ടയം: ലോക്സഭ സ്ഥാനാർഥികളുടെ സാധ്യതപട്ടിക തയാറാക്കാൻ ചേർന്ന ബി.ജെ.പി കോർ ക മ്മിറ്റി യോഗത്തിൽ തർക്കം. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളിലേക്ക് ഒന്നിലധികം പ േരുകൾ ഉയർന്നതാണ് തർക്കത്തിനിടയാക്കിയത്. ഇതോടെ ചർച്ചകൾ ഏറെ നീണ്ടു. കെ. സുരേന്ദ ്രന് മത്സരിക്കാൻ സുരക്ഷിത മണ്ഡലം വേണമെന്ന ആവശ്യം മുരളീധരൻ വിഭാഗം ഉയർത്തി. പത്തനംതിട്ട അല്ലെങ്കിൽ തൃശൂര്‍ വേണമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. അതേസമയം, ശബരിമല വിഷയത്തിൽ ശ്രദ്ധാകേന്ദ്രമായ പത്തനംതിട്ട മണ്ഡലത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ശ്രീധരൻപിള്ള തന്നെ മത്സരിക്കണമെന്നും അഭിപ്രായമുയർന്നു. ദേശീയ നേതൃത്വത്തിെൻറ അനുമതിയുണ്ടെങ്കിൽ മാത്രമേ, ശ്രീധരൻപിള്ളക്ക് സ്ഥാനാർഥിയാകാൻ കഴിയൂ. ദേശീയ നേതൃത്വത്തിെൻറ താൽപര്യപ്രകാരം ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാൽ തൃശൂര്‍ വിട്ടുകൊടുക്കേണ്ടിവരും. ഇതോടെ സുരേന്ദ്രനായി പത്തനംതിട്ടക്ക് മുരളീധരപക്ഷം പിടിമുറുക്കി. ഇതിൽതട്ടിയാണ് ചർച്ച വൈകിയത്.
പാലക്കാട്ട് ശോഭ സുരേന്ദ്രെൻറ പേരിനൊപ്പം സി. കൃഷ്ണകുമാറിെൻറ പേരും ഉയർന്നുവന്നു. അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തിൽ ചുരുങ്ങിയത് രണ്ടുപേരെങ്കിലും ഉൾപ്പെടുത്തി ദേശീയ നേതൃത്വത്തിന് സ്ഥാനാർഥി പട്ടിക കൈമാറും. കണ്ണൂർ, കാസർകോട്, കോഴിക്കോട് സീറ്റുകളിൽ കാര്യമായ തർക്കമുണ്ടായില്ലെന്നാണ് സൂചന.
കോർകമ്മിറ്റി തയാറാക്കുന്ന ലിസ്റ്റ് ദേശീയ നേതൃത്വത്തിന് സമർപ്പിക്കും. ഇവരുെട അംഗീകാരം ലഭിച്ചശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. അഞ്ചുദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നിർമൽകുമാർ സുരാന വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് കോർ കമ്മിറ്റി യോഗം ആരംഭിച്ചത്. ബി.ജെ.പി ദേശീയ സെക്രട്ടറി ൈവ. സത്യകുമാർ, കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നിർമൽകുമാർ സുരാന, സംസ്ഥാന അധ്യക്ഷൻ അഡ്വ. ശ്രീധരൻപിള്ള, ദേശീയനിർവാഹ സമിതിയംഗം സി.കെ. പത്മനാഭൻ, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.