തൃശൂർ: പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം തൃശൂരിൽ തുടങ് ങി സ്വകാര്യ ഹോട്ടലിലാണ് യോഗം നടക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് കമ്മിറ്റിയിലെ ചർച്ചയെന്നും സീറ്റുകളെ യും സ്ഥാനാർഥികളെയും കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തെ തുടർന്നുള്ള സമരപരിപാടികളടക്കമുള്ളവ ചർച്ചയിലുണ്ട്. സീറ്റുകളെ സംബന്ധിച്ച് ബി.ജെ.പി നേരത്തെ തന്നെ ഏകദേശ ധാരണയിലെത്തിയിരുന്നുവെങ്കിലും ബി.ജെ.പി മൽസരിക്കാൻ തീരുമാനിച്ച ചില സീറ്റുകളിൽ ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതുൾപ്പെടെയും ചർച്ചയിലുണ്ട്.

സംസ്ഥാന ജനറൽ െസക്രട്ടറിമാർ മൽസരിക്കുന്നതിൽ തടസമില്ലെന്നും, ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും കോർ കമ്മിറ്റി യോഗത്തിന് മുമ്പ് സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. സഖ്യകക്ഷികളുടെ സീറ്റി​​െൻറ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ അദ്ദേഹം മൽസരരംഗത്തുണ്ടാവുമോയെന്ന ചോദ്യത്തിനോട് തനിക്ക് അധികാര രാഷ്ട്രീയത്തിനോട് താൽപ്പര്യമില്ലെന്ന് പ്രതികരിച്ചു.

27ന് യുവമോർച്ചയുടെ സംസ്ഥാന സമ്മേളന പൊതു‍യോഗത്തിൽ പങ്കെടുക്കാനാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രതീക്ഷ അദ്ദേഹത്തെ ധരിപ്പിക്കാൻ വേണ്ട ശ്രമങ്ങളും യോഗത്തിലുണ്ടാവുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

Tags:    
News Summary - BJP Core Committee Meeting - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.