ബി.ജെ.പി കോർ കമ്മിറ്റി യോഗം; നേതൃത്വത്തിന് വിമർശനം

തി​രു​വ​ന​ന്ത​പു​രം: ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണ്​ നേ​തൃ​ത്വം കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന്​ ബി.​ജെ.​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. മു​തി​ർ​ന്ന നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ല. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത​യി​ല്ല. ഇ​ത്ത​ര​ത്തി​ൽ മു​ന്നോ​ട്ട്​ പോ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ചി​ല അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​യ​ർ​ത്തി​യ​ത്. ചി​ല നേ​താ​ക്ക​ളു​ടെ പേ​രെ​ടു​ത്ത്​ പ​റ​ഞ്ഞാ​ണ് വി​മ​ർ​ശ​നം. ഒ​രു സം​സ്ഥാ​ന നേ​താ​വാ​ണ്​ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ക്കാ​തെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് സീ​റ്റു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​ത്​ ഈ ​നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച്​ വോ​ട്ട്​ വ​ർ​ധി​പ്പി​ച്ച പ​ല മ​ണ്ഡ​ല​ങ്ങ​ളും ഘ​ട​ക​ക​ക്ഷി​ക്ക്​ ന​ൽ​കി​യ​തോ​ടെ വോ​ട്ട്​ ന​ഷ്ട​മാ​യി. മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി പ്ര​ചാ​ര​ണം തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ൾ പോ​ലും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ കൈ​മാ​റി. ഇ​തെ​ല്ലാം പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദോ​ഷം ചെ​യ്തു. 10​ സീ​റ്റ് പ്ര​തീ​ക്ഷി​ച്ച ട്വ​ന്‍റി-20 ക്ക്​ 19 ​സീ​റ്റ് ന​ൽ​കി​യ​ത്​ ചി​ല നേ​താ​ക്ക​ളു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്. അ​തി​ന്റെ ഗു​ണ​മു​ണ്ടാ​യി​ല്ല. ട്വ​ന്‍റി-20 ആ​ദ്യം അ​വ​ത​രി​പ്പി​ച്ച ര​ണ്ട്​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വോ​ട്ട്​ പോ​ലും ഇ​ല്ലാ​തി​രു​ന്ന​ത്​ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി. ഘ​ട​ക​ക​ക്ഷി സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ചി​ല​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും നാ​ണ​ക്കേ​ടു​ണ്ടാ​ക്കി.

യു.​ഡി.​എ​ഫ് ത​രം​ഗ​ത്തി​ലും മൂ​ന്ന് സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​നാ​യെ​ങ്കി​ലും വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പി​ന്നാ​ക്കം പോ​യി. പ​ല​യി​ട​ത്തും മു​സ്​​ലിം വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം പ​രാ​ജ​യ​കാ​ര​ണ​മാ​യി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. കോ​ര്‍ ക​മ്മി​റ്റി​ക്ക് പി​ന്നാ​ലെ എ​ൻ.​ഡി.​എ യോ​ഗം ചേ​ർ​ന്നു. എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​ക​ളി​ലെ പ്ര​ധാ​ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന്​ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും യോ​ഗം ചേ​രും.

Tags:    
News Summary - BJP core committee meeting; leadership criticized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.