തിരുവനന്തപുരം: ഹാദിയ കേസിലെ ശഫിൻ ജഹാെൻറ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പ്രസ്താവനയിൽ അവശ്യപ്പെട്ടു. അഖില എന്ന ഹാദിയയും ഷെഫിൻ ജഹാനും തമ്മിൽ വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ഒരുമിച്ച് കേരളത്തിലെത്തിയ ഇവർ കോഴിക്കോട് പോപുലർ ഫ്രണ്ടിെൻറ ഓഫിസാണ് സന്ദർശിച്ചത്. അഖിലയുമായുള്ള പ്രണയനാട്യവും തുടർന്നുള്ള സംഭവങ്ങൾക്കും ചുക്കാൻപിടിച്ചത് പോപുലര്‍ ഫ്രണ്ടായിരുെന്നന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.