പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ലക്ഷ്യമ ിട്ട് ബി.ജെ.പി യാത്രകൾ സംഘടിപ്പിക്കുന്നു. ‘കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. നാലു മേഖലകളാക്കി തിരിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ച് മുതല്‍ പത്തുവരെ പരിവര്‍ത്തന യാത്ര സംഘടിപ്പിക്കാൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളില്‍ യഥാക്രമം കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, എം.ടി. രമേശ് എന്നിവരാണ് ജാഥ നയിക്കുക. കേന്ദ്ര സർക്കാർ നേട്ടങ്ങൾ, ശബരിമല, സി.പി.എം അക്രമ രാഷ്ട്രീയം തുടങ്ങിയവയായിരിക്കും പ്രധാന പ്രചാരണ വിഷയങ്ങൾ.
26ന് കമല്‍ ജ്യോതി എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പരിപാടി സംഘടിപ്പിക്കും. സംസ്ഥാനത്ത് നാല് ലക്ഷം പേർ ജ്യോതി തെളിയിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്. 28ന് പ്രധാനമന്ത്രി ഒരു കോടി ആളുകളുമായി സംവദിക്കുന്ന സംഘടന് സംവാദ് പരിപാടിക്ക് കേരളത്തില്‍ 250 കേന്ദ്രങ്ങള്‍ തയാറാക്കും. മാര്‍ച്ച് രണ്ടിന് യുവമോര്‍ച്ചയുടെ 15,000 ബൂത്തുകളിൽ റാലി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.