ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ ചോദ്യം ചെയ്യലിന് ഹാജരായി VIDEO
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ തൃപ്പൂണിത്തറയിൽ ക്രൈംബ്രാഞ്ച് ഒാഫീസിലായിരുന്നു അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യൽ തുടരുകയാണ്. നേരത്തെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഒാഫീസിൽ ഹാജരാവാനാണ് ബിഷപ്പിന് നിർദേശം നൽകിയിരുന്നതെങ്കിലും അദ്ദേഹം 11 മണിയോടെയാണ് എത്തിയത്.
അതേ സമയം, ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ സംഘം കൊച്ചിയിലെത്തി െഎ.ജി.യുമായി കൂടികാഴ്ച നടത്തി. കോട്ടയം എസ്.പി ഹരിശങ്കറും െഎ.ജിയുടെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാവും അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ പൊലീസ് തീരുമാനമെടുക്കുക.
നേരത്തെ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി സർക്കാർ നിലപാടറിയാൻ മാറ്റിയിരുന്നു. വ്യക്തി വൈരാഗ്യത്തിെൻറ പേരിലാണ് കന്യാസ്ത്രീ തനിക്കെതിരെ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി വീണ്ടും ഇൗമാസം 25ന് പരിഗണിക്കും.
മുൻകൂർ ജാമ്യ ഹരജി സിംഗിൾ ബെഞ്ച് വാദത്തിലേക്ക് കടക്കാതെതന്നെ സർക്കാർ നിലപാടിനായി മാറ്റുകയായിരുന്നു. ബിഷപ്പിനെതിരായ പീഡനപരാതിയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികളുൾപ്പെടെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ച് മുമ്പാകെ വരുന്നുണ്ടെന്നും അതിനുശേഷം കേസ് പരിഗണിക്കണമെന്നുമുള്ള ഹരജിക്കാരെൻറ ആവശ്യം സർക്കാർ എതിർക്കാതിരുന്നതോടെ കോടതി അനുവദിക്കുകയായിരുന്നു. ഇൗ ഹരജിയിലെ കോടതി വിധി വന്നതിന് ശേഷം മാത്രമാവും കേസുമായി ബന്ധപ്പെട്ട് ബിഷപ്പിന് അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.