ഫ്രാ​േങ്കാ മുളയ്​ക്കൽ നൽകിയ തെളിവുകൾ വ്യാജമെന്ന്​ പൊലീസ്​

കോട്ടയം: കന്യാസ്​ത്രീയെ ബലാൽസംഗം ചെയ്​ത കേസിൽ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കൽ നൽകിയ തെളിവുകൾ വ്യാജമെന്ന്​ പൊലീസ്​. കന്യാസ്​ത്രീക്കെതിരെ നടപടിയെടുത്തുവെന്ന്​ തെളിയിക്കുന്നതിനായി നൽകിയ രേഖകൾ വ്യാജമെന്നാണ്​ പൊലീസ്​ കണ്ടെത്തിയിരിക്കുന്നത്​. രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ ബിഷപ്പിന്​ സാധിച്ചില്ലെന്നും പൊലീസ്​ വ്യക്​തമാക്കി.കന്യാസ്​ത്രീക്കെതിരെ നടപടിയെടുത്തതിലെ വൈരാഗ്യം കൊണ്ടാണ്​ അവർ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു ബിഷപ്പി​​​​​െൻറ വാദം.

ബലാൽസംഗ കേസിൽ തെളിവെടുപ്പിനായി വീണ്ടും ജലന്ധറിലേക്ക്​ പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്​. ബിഷപ്​​ അറസ്​റ്റിലായ സാഹചര്യത്തിൽ കൂടുതൽ പേർ കേസുമായി ബന്ധപ്പെട്ട്​ മൊഴി നൽകാൻ തയാറാവുമെന്നാണ്​ അന്വേഷണസംഘത്തി​​​​​െൻറ പ്രതീക്ഷ​.

അതേ സമയം, കന്യാസ്​ത്രീയെ ബലാൽസംഗ ചെയ്​ത സംഭവവുമായി ബന്ധപ്പെട്ട വിവിധ കേസുകളുമായി പൊലീസ്​ മുന്നോട്ട്​ പോവുമെന്നാണ്​ റിപ്പോർട്ട്​. കന്യാസ്​ത്രീയെ ഭീഷണിപ്പെടുത്തൽ, ചിത്രം പ്രചരിപ്പിക്കൽ എന്നിവയിലെല്ലാം പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ഇൗ കേസുകളിലെ നടപടികളുമായിട്ടാവും പൊലീസ്​ മുന്നോട്ട്​ പോവുക.

Tags:    
News Summary - Bisop franko Mulakkal case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.