കോഴിക്കോട്: അഗ്നിച്ചിറകുള്ള വ്യക്തിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സിലേക്ക് വന്നത് തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നതാണെന്നും കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ.
കോഴിക്കോട് രൂപത ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതം പറയവെയാണ് ബിഷപ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. തനിക്ക് 23 വർഷമായി പിണറായിയെ അറിയാം. മൂന്ന് പ്രധാന സ്വഭാവഗുണമാണ് അദ്ദേഹത്തിനുള്ളത്. എന്ത് ചെയ്യണം, എന്ത് പറയണം എന്ന് വ്യക്തമായുള്ള ആത്മനിയന്ത്രണ ശക്തിയാണ് ആദ്യത്തേത്. കേരളത്തിനായി നല്ലനല്ല കാര്യങ്ങൾ സ്വപ്നം കാണുകയും അതിനുള്ള പ്രവർത്തനശക്തിയുമാണ് രണ്ടാമത്തേത്. ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതാണ് മൂന്നാമത്തേത് -അദ്ദേഹം പറഞ്ഞു.
തെയ്യത്തിന്റെ നാടായ കണ്ണൂരിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന നേതാവായി ഉയർന്നുവന്ന പിണറായിക്ക് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് കേരളത്തെ നയിക്കാൻ കഴിയട്ടെയെന്നും ബിഷപ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.