പക്ഷിപ്പനി: കൊന്നത് 6.58 ലക്ഷം താറാവുകളെ

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് കൊന്നത് 6.58 ലക്ഷം താറാവുകളെ. രാജ്യത്ത് രോഗം ബാധിച്ച് ഇത്രയധികം പക്ഷികളെ കെന്നൊടുക്കുന്നത് ആദ്യമാണ്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് താറാവുകളില്‍ എച്ച്5 എന്‍8 വൈറസ്ബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലും താറാവുകള്‍ സമാന ലക്ഷണങ്ങളോടെ ചത്തെങ്കിലും ഇവിടെനിന്ന് പരിശോധനക്കയച്ച സാമ്പിളുകള്‍ ഈ വൈറസിന്‍െറ സാന്നിധ്യം കണ്ടത്തെിയില്ല. ഈ ജില്ലകള്‍ കൂടാതെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും കര്‍ഷകര്‍ താറാവിനെ വളര്‍ത്തുന്നുണ്ടെങ്കിലും ഇവിടെ രോഗം ബാധിച്ചിട്ടില്ല. ആലപ്പുഴയില്‍ മാത്രം 5,05,580 ലക്ഷം താറാവുകളെയാണ് കൊന്നത്. 

മൃഗസംരക്ഷണ വകുപ്പ് റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായും സഹകരിച്ച് രണ്ട് പൊലീസുകാരെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച 11 അംഗ ദ്രുതകര്‍മസേനയുടെ 196 സംഘങ്ങളാണ് ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചത്. ഒക്ടോബര്‍ 26ന് ഇവര്‍ ആരംഭിച്ച പ്രവര്‍ത്തനം രണ്ടാഴ്ച നീണ്ടു. രണ്ടുദിവസം മുമ്പ് ആലപ്പുഴയില്‍ രോഗനിയന്ത്രണ പ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് അറിയിച്ചെങ്കിലും ഇതിനുശേഷവും രണ്ട് കേന്ദ്രങ്ങളില്‍ താറാവുകളില്‍ രോഗബാധ സ്ഥിരീകരിച്ചു. പുന്നപ്ര സൗത്, അമ്പലപ്പുഴ നോര്‍ത് പഞ്ചായത്തുകളിലാണ് ഇത്. രണ്ടു സ്ഥലത്തുമായി ഒമ്പതിനായിരത്തോളം താറാവുകളെക്കൂടി വ്യാഴാഴ്ച കൊന്ന് സംസ്കരിക്കും.

2014ല്‍ സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നപ്പോഴും കോട്ടയം, ആലപ്പുഴ ജില്ലകളെയാണ് ബാധിച്ചത്. അന്ന് 2.5 ലക്ഷം താറാവുകളെയാണ് ദ്രുതകര്‍മസേന കൊന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടന്‍ മേഖലയില്‍ രോഗം ബാധിച്ച കുട്ടനാടന്‍ താറാവുകള്‍ രാജ്യത്തെതന്നെ ഏറ്റവും മുന്തിയ ഇനമാണ്. ഇവയുടെ വലിയ മുട്ടയാണ് ഏറ്റവും വലിയ പ്രത്യേകത. രോഗപ്രതിരോധ ശേഷിയിലും ഇവ മുന്നിലാണ്.

ദേശാടനപ്പക്ഷികളുടെ ഇഷ്ടകേന്ദ്രമാണ് കുട്ടനാട്ടിലെ ചതുപ്പുനിലങ്ങള്‍. ഇതാണ് കുട്ടനാടന്‍ താറാവുകള്‍ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. കാര്യമായ മുന്‍കരുതല്‍ നടപടികള്‍ ഉണ്ടായില്ളെങ്കില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ രോഗം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.

 

Tags:    
News Summary - bird flu: 6.58 ducks were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.