തിരുവനന്തപുരം: കെ.എം മാണിയുടെ പാർട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നതെന്ന് സി.പി.െഎ നേതാവ് ബിനോയ്വിശ്വം. ഫേസ്ബുക്പോസ്റ്റിലൂടെയാണ് അദ്ദേഹം ഇൗ ചോദ്യം ഉന്നയിച്ചത്. ബാർ കോഴ, ബജറ്റ് വിൽപ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോൾ ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്നും പോസ്റ്റിൽ ബിനോയ് വിശ്വം വിശദീകരിക്കുന്നു.
ഫേസ്ബുക്പോസ്റ്റിെൻറ പൂർണരൂപം
കോൺഗ്രസിനോടും ബി.ജെ.പിയോടും ഒരേ സമയം വിലപേശുകയായിരുന്ന കെ.എം മാണിയുടെ പാർട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്‍റെ ബന്ധുവാകുന്നത്? ബാർ കോഴ, ബജറ്റ് വിൽപ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോൾ ജനങ്ങൾ വിശ്വസിക്കേണ്ടത്? ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം രണ്ടക്ഷരങ്ങളുടേത് മാത്രമാണെന്നുണ്ടെങ്കിൽ പാവപ്പെട്ടവരും നീതിബോധമുള്ളവരും എന്തിന് ഇടതുപക്ഷത്തോട് കൂറ് കാണിക്കണം? ആ വേർതിരിവിന്റെ വരനേർത്ത് നേർത്ത് ഇല്ലാതാവുകയാണോ? കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ല. വലതുപക്ഷത്തെ കുരുട്ടു ബുദ്ധിക്കാർക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോൾ, അതു ചെയ്തവർ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.