ബിനീഷ്​ കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ്​ കോടിയേരി അഭിഭാഷകർക്കൊപ്പം ബംഗളൂരു ഇ.ഡി ഒാഫിസിന്​ മുന്നിൽ കാത്തുനിൽക്കുന്നു

അ​ര​മ​ണി​ക്കൂ​റിലേറെ പുറത്ത്​ നിർത്തി; ബിനീഷിനെ കാണാൻ ബിനോയിക്ക്​ അനു​മതി നൽകിയില്ല

ബം​ഗ​ളൂ​രു: എ​ൻ​ഫോ​ഴ്​​സ്​​മെൻറ് ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ്​ കോ​ടി​യേ​രി​യെ കാ​ണാ​ൻ സ​ഹോ​ദ​ര​ൻ ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ല്ല.

െവ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 5.30ഒാ​ടെ​യാ​ണ്​ ബി​നീ​ഷി​നെ കാ​ണാ​ൻ അ​നു​മ​തി തേ​ടി ബി​നോ​യ്​ കോ​ടി​യേ​രി ര​ണ്ട്​ അ​ഭി​ഭാ​ഷ​ക​ർ​ക്കൊ​പ്പം ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​റി​ലെ ഇ.​ഡി ഒാ​ഫി​സി​ലെ​ത്തി​യ​ത്. ഇൗ ​സ​മ​യം ചോ​ദ്യം​ചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ ഒാ​ഫി​സി​ന്​ പു​റ​ത്തെ​ത്തി കാ​ണാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ അ​റി​യി​ച്ചു.

അ​ൽ​പ​നേ​രം അ​ഭി​ഭാ​ഷ​ക​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​െ​ട്ട​ങ്കി​ലും ക​സ്​​റ്റ​ഡി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ​വെ​ച്ച്​ കാ​ണാ​നേ ക​ഴി​യൂ എ​ന്ന്​ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ ഒാ​ഫി​സ്​ ക​വാ​ട​ത്തി​ൽ അ​വ​ർ പൊ​ലീ​സ്​ സേ​വ​നം തേ​ടി. ഇ​തോ​ടെ ബി​നോ​യ്​ കോ​ടി​യേ​രി​യും അ​ഭി​ഭാ​ഷ​ക​രും മ​ട​ങ്ങി.

Tags:    
News Summary - Binoy kodiyeri was not allowed to see Bineesh kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.