ബിനോയിയുടെ​ കേസിൽ ഒത്തുതീർപ്പിന്​ ശ്രമിച്ചിട്ടില്ല -കോടിയേരി

തിരുവനന്തപുരം: ബിനോയ് ​കോടിയേരിയുടെ പേരിലുള്ള പീഡന കേസിൽ ഒത്തു​തീർപ്പിന്​ ശ്രമിച്ചിട്ടി​െല്ലന്ന് ബിനോയ ിയുടെ പിതാവും​ സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്​ണൻ. കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമമാണ്​ നടത്തിയത്​. കേസ്​ എന്താണെന്ന്​ മനസ്സിലാക്കാൻ മാത്രമാണ് ബിനോയിയുടെ​ അമ്മ വിനോദിനി ശ്രമിച്ചത്​. അമ്മ എന്ന നി ലക്കാണ്​ അതേക്കുറിച്ച്​ അന്വേഷിച്ചത്​. എന്നാൽ അഭിഭാഷകനെ കണ്ട ശേഷം ഇടപെടേണ്ട എന്ന്​ തീരുമാനിച്ച് ​മടങ്ങുകയായിരുന്നു. നിയമപരമായ വിഷയം നിയമപരമായി മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും കോടിയേരി പറഞ്ഞു.

പരാതിക്കാരി പറയുന്ന തീയതിക്ക്​ മുന്നേ ബിനോയിയുടെ വിവാഹം കഴിഞ്ഞിരുന്നു. ആ തീയതികൾ ആർക്കും പരിശോധിക്കാൻ കഴിയും. ബിനോയിക്ക്​ ദുബൈയിൽ ബിസിനസ്​ ആയിരുന്നു. ബിസിനസ്​ തകർന്ന്​ കടം വന്നപ്പോഴാണ്​ മുമ്പ്​ വിവാദമുണ്ടായത്​. കോടികൾ കൈവശം ഉണ്ടായിരുന്നെങ്കിൽ പ്രശ്​നം ഉയർന്ന്​ വരില്ലല്ലോയെന്നും കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു.

ആന്തൂർ വിഷയത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്​. അന്വേഷണത്തിലൂടെ വസ്​തുത പുറത്ത്​ വര​​ട്ടേയെന്നതാണ്​ പാർട്ടി നിലപാട്​. വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ നഗരസഭ അധ്യക്ഷ പി കെ. ശ്യാമളക്ക്​ വീഴ്​ച പറ്റിയിട്ടില്ല. ​െകട്ടിട അനുമതി കൊടുക്കുന്നതിൽ നഗരസഭാ അധ്യക്ഷക്ക്​ അധികാരമില്ല. അപ്പീലിൽ മാത്രമാണ്​ ചെയർപേഴ്​സണ്​ ഇടപെടാൻ കഴിയുക. അപാകത പരിഹരിച്ചാൽ ലൈസൻസ്​ നൽകാം എന്നായിരുന്നു നിലപാട്​. എന്നാൽ അപാകത പരിഹരിക്കാൻ സമയമെടുത്തു എന്നതാണ്​ പ്രശ്​നം. അതിൽ ചെയർപേഴ്​സണ്​ പിഴവ്​ പറ്റിയതായി കരുതുന്നില്ല. അതിനാൽ തന്നെ നഗരസഭാ അധ്യക്ഷ രാജി വെക്കേണ്ട പ്രശ്​നമില്ലെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - binoy kodiyeri rape case; no interrogation happened said kodiyeri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.