കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരായ ഗൾഫിലെ സാമ്പത്തിക തട്ടിപ്പ് ആരോപണ കേസിൽ പ്രശ്നപരിഹാരത്തിന് കെ.ബി. ഗണേഷ്കുമാറിെൻറ മധ്യസ്ഥശ്രമം. പരാതിക്കാരനായ രാഹുൽ കൃഷ്ണയുമായി ഗണേഷ്കുമാർ കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ചോ, മധ്യസ്ഥശ്രമത്തെക്കുറിച്ചോ പ്രതികരിക്കാൻ ഗണേഷ്കുമാർ തയാറായില്ല.
10 മിനിറ്റിൽ താഴെ കൂടിക്കാഴ്ച നടെന്നന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയെന്നുമാണ് വിവരം. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി പാർട്ടിക്ക് തലവേദനയുയർത്തിയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ഗണേഷ്കുമാറിനെ നിയോഗിെച്ചന്ന പ്രചാരണം സി.പി.എം കേന്ദ്രങ്ങൾ നിഷേധിക്കുന്നു. ബിനോയിക്കെതിരെയുള്ളത് വ്യാജവാർത്തയാണെന്ന് പാർട്ടി സെക്രേട്ടറിയറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗണേഷ് കുമാർ ചർച്ച നടത്തിയെന്ന വാർത്തയും ശരിയല്ലെന്നും അവർ പറയുന്നു.
രാഹുൽ കൃഷ്ണക്കും ഭാര്യാപിതാവ് രാജേന്ദ്രൻപിള്ളക്കും കേരള കോൺഗ്രസ്-ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയടക്കമുള്ളവരുമായി ബന്ധമുണ്ട്. ഇൗ സൗഹൃദത്തിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് ഗണേഷ് ഒത്തുതീർപ്പ് ശ്രമവുമായി എത്തിയതത്രേ. പണം ലഭിച്ചാല്‍ ഒത്തുതീര്‍പ്പിന് തയാറാണെന്ന് രാഹുല്‍ കൃഷ്ണ അറിയിച്ചതായി പറയുന്നുെണ്ടങ്കിലും ഇവ സ്ഥിരീകരിക്കാൻ ഇരുപക്ഷവും തയാറായിട്ടില്ല. രാജേന്ദ്രൻപിള്ള എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂനിയൻ പ്രസിഡൻറായി നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ ബാർ ലൈസൻസുണ്ടായിരുന്ന ഹൈലാൻഡ്സ് ഹോട്ടൽ ഉടമയാണ് രാജേന്ദ്രൻപിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.