ബിനോയ്​ കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

മുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ്​ കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്​ച വിധി പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ മുംബൈ ദിൻദോശി കോടതിയിൽ വാദം പൂർത്തിയായി. കോടതിയിൽ യുവതി നൽകിയ തെളിവുകൾ വ്യാജമാണെന്ന്​ ബിനോയ്​ കോടിയേരിയുടെ അഭിഭാഷകൻ വാദിച്ചു.

എഴുതി നൽകിയ വാദത്തിന്​ പുറമേ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്​, യുവതിക്ക്​ പണം കൈമാറിയതിൻെറ രേഖകൾ എന്നിവ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകരുതെന്ന​ വാദത്തിന്​ ബ​ലമേകാൻ സമാന കേസുകളുടെ വിധി പകർപ്പുകളും സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ്​ ബിനോയിയുടെ അഭിഭാഷകൻ ഇന്ന്​ കോടതിയിൽ നൽകിയത്​.

പണം തട്ടിയെടുക്കാനുള്ള ശ്രമമാണ്​ യുവതി നടത്തിയതെന്ന വാദമാണ്​ ബിനോയിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ഉയർത്തിയത്​. ഇതിന്​ ബലമേകുന്ന രേഖകളാണ്​ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു.

Tags:    
News Summary - Binoy kodiyeri bail-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.