ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

മുംബൈ: പീഡനകേസിൽ ബിനോയ്​ കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത്​ ദീൻദോഷി അഡീഷനൽ സെഷൻസ്​ കോടതി വീണ്ടും മാറ്റി. പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദങ്ങളും തെളിവുകളും സമാന കേസുകളിലെ വിധി പകർപ്പുകളും പരിശോധിക്കാൻ ബിനോയിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്​ചയാണ്​ രേഖകൾ യുവതിയുടെ അഭിഭാഷകൻ ബിനോയിയുടെ അഭിഭാഷകന്​​ കൈമാറിയത്​. സമയം അനുവദിച്ച ജഡ്​ജി എം.എച്ച്.​ ശൈഖ്​ തുടർ നടപടി ചൊവ്വാഴ്​ചത്തേക്കു മാറ്റി.

വ്യാഴാഴ്​ച വിധി പറയാനിരിക്കെ പ്രോസിക്യൂഷന്​ പുറമെ സ്വന്തം അഭിഭാഷകനെ നിയോഗിക്കാൻ അനുമതി തേടി യുവതി നൽകിയ ഇടപെടൽ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. വാദങ്ങൾ രേഖാമൂലം സമർപ്പിക്കാനാണ്​ കോടതി യുവതിയുടെ അഭിഭാഷകനോട്​ ആവശ്യപ്പെട്ടത്​.

2015 ഏപ്രിൽ 21ന്​ യുവതിക്കും കുഞ്ഞിനും ദു​ൈബയിലേക്ക്​ ചെല്ലാനുള്ള ടൂറിസ്​റ്റ്​ വിസയും വിമാന ടിക്കറ്റുകളും ബിനോയ്​ ത​​െൻറ ഇ-മെയിലിൽനിന്ന്​ യുവതിക്ക്​ അയച്ചതി‍‍​െൻറ പകർപ്പുകൾ, ബിനോയ്​ യുവതിയുടെ ഭർത്താവും കുഞ്ഞി‍​െൻറ പിതാവും ആണെന്ന്​ രേഖപ്പെടുത്തിയ വിസകളുടെ പകർപ്പുകൾ, വിസ പ്രകാരം യാത്രചെയ്​തതിന്​ തെളിവായി പാസ്​പോർട്ടുകൾ, ബിനോയ്​ ജീവിതച്ചെലവ്​ നൽകിയതുമായി ബന്ധപ്പെട്ട്​ ആറു വർഷത്തെ ബാങ്ക്​ സ്​േറ്ററ്റ്​മ​െൻറുകൾ തുടങ്ങിയവയാണ്​ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയത്​.

Tags:    
News Summary - binoy kodiyeri anticipatory bail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.