മുംബൈ: പീഡനേക്കസിൽ ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ദീൻദോഷി അഡീ. സെ ഷൻസ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞേക്കും. വ്യാഴാഴ്ച വിധി പറയാനിരിക്കെ ബിനോയിെ ക്കതിരെ കൂടുതൽ തെളിവുകൾ നൽകാനും സ്വന്തമായി അഭിഭാഷകനെ വെക്കാനും അനുമതി തേടി പരാതിക്കാരി കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
ഇതനുവദിച്ച കോടതി തങ്ങൾക്ക് പറയാനുള്ളത് യുവതിയുടെ അഭിഭാഷകനിൽനിന്ന് എഴുതിവാങ്ങി. 2015ൽ തെൻറ ഇ-മെയിൽ വഴി ബിനോയ് യുവതിക്കും കുഞ്ഞിനും ടൂറിസ്റ്റ് വിസയും വിമാനടിക്കറ്റും അയച്ചതിെൻറ തെളിവുകളാണ് യുവതി പുതുതായി കോടതിയിൽ നൽകിയത്.
വിസകളിൽ യുവതി ബിനോയിയുടെ ഭാര്യയും കുഞ്ഞിെൻറ പിതാവുമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ കോടതി പരിഗണിക്കുന്നപക്ഷം ബിനോയിയുടെ അഭിഭാഷകെൻറ മറുവാദംകൂടി കോടതി കേൾക്കും. തുടർന്നാകും വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.