ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല -എ. വിജയരാഘവന്‍

തൃശൂര്‍: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. കോടിയേരി ബാലകൃഷ്ണനാണ് തെറ്റുപറ്റിയതെങ്കില്‍ അതിന് പാര്‍ട്ടി മറുപടി പറയണം. മകന്റെ ധാര്‍മ്മികത അച്ഛന്റെ തലയില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും, ബിനീഷ് സി.പി.എം നേതാവല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെയും, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും അറസ്റ്റില്‍ ധാര്‍മ്മിക പ്രതിസന്ധി സി.പി.എമ്മോ സര്‍ക്കാറോ അനുഭവിക്കുന്നില്ല.

ആരോപണങ്ങളെല്ലാം പ്രതിപക്ഷ പ്രചരണങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് മുമ്പും നിലപാട് എടുത്തിട്ടുണ്ട്. സി.പി.എമ്മിനോ സര്‍ക്കാറിനോ പ്രതിസന്ധിയില്ലെന്നും ഇടതു കണ്‍വീനര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.