Posted On
date_range Updated On
date_range ബിനീഷ് കോടിയേരി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ
ബംഗളുരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ബിനീഷിനെ കസ്റ്റഡിയിലെടുക്കാനുള്ള എൻ.സി.ബിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ബംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ സംശയാസ്പദമായ ഇടപാടുകളുടെ പേരിലാണ് എൻ.സി.ബി കസ്റ്റഡിയിലെടുത്തത്. നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.