കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. കണ്ണൂർ താഴെചൊവ്വ സ്വദേശി സൽമാനുൽ ഫാരിസ് ആണ് അറസ്റ്റിലായത്. അപകടത്തിനിടെ പൊലീസുകാരിയുടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റ സൽമാൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ചാണ് പെലീസ് പിടികൂടിയത്.
ഇന്നലെ വൈകീട്ട് കണ്ണൂർ നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടിന് മുന്നിലായിരുന്നു സംഭവം. കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ജിൻസിക്കാണ് പരിക്കേറ്റത്. സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയൊയിരുന്നു അപകടം.
സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സലിനായാണ് ജിൻസി കണ്ണൂർ പൊലീസ് മൈതാനിയിലെത്തിയത്. തുടർന്ന് സഹപ്രവർത്തകരോടൊപ്പം റോഡ് മുറിച്ച് കടക്കവേയാണ് ബൈക്കിടിച്ചത്. സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്.
നിർത്താതെ പോയ ബൈക്കിന്റെ ദൃശ്യങ്ങൾ പൊലീസ് സി.സി.ടി.വിയിൽ നിന്ന് ശേഖരിച്ചിരുന്നു. വാഹന നമ്പർ കണ്ടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് ചികിത്സയിലുള്ള വിവരം അറിഞ്ഞത്. പരേഡ് കഴിഞ്ഞ് പോകുന്ന ജിൻസിയുടെ കൈയിലുണ്ടായിരുന്ന തോക്കിന്റെ ഭാഗം ദേഹത്ത് തട്ടി പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.