ഹരിപ്പാട്: അമിതവേഗത്തിലെത്തിയ ബൈക്ക് എതിരെവന്ന ഫർണിച്ചർ ലോറിയിലിടിച്ച് കത്തി യുവാക്കൾ െവന്തുമരിച്ചു. കോയമ്പത്തൂർ കർപകം എൻജിനീയറിങ് കോളജ് മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ മാവേലിക്കര കല്ലുമല ഉമ്പർനാട് നടാപ്പള്ളിൽ ശിവകുമാറിെൻറയും സുധാകുമാരിയുടെയും മകൻ ശങ്കർ (20), ചെങ്ങന്നൂർ മുളക്കുഴ കിരൺ നിവാസിൽ എൻ. ഉണ്ണികൃഷ്ണക്കുറുപ്പിെൻറയും ഗീതാകുമാരിയുടെയും മകൻ കിരൺ കൃഷ്ണൻ (21) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിന് വടക്ക് സ്വകാര്യ റസ്റ്റാറൻറിന് സമീപം വ്യാഴാഴ്ച രാവിലെ 6.30നാണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് ബൈക്കിെൻറ പെട്രോൾ ടാങ്ക് തകർന്ന് തീപിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ശങ്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അതിഗുരുതര പൊള്ളലേറ്റ കിരണിനെ ഫയർഫോഴ്സും ഹൈവേ പൊലീസും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച രാത്രി 11ഒാടെ വിദ്യാർഥികൾ കോയമ്പത്തൂരിലെ കോളജിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ യാത്ര തിരിച്ചതാണ്. ശങ്കറും കിരണും ഒരു ബൈക്കിലും സുഹൃത്ത് അടൂർ സ്വദേശി ജോജി മറ്റൊരു ബൈക്കിലുമായിരുന്നു. കിരണിെൻറ പിതാവ് രണ്ടുമാസം മുമ്പ് വാങ്ങിക്കൊടുത്തതാണ് ബൈക്കെന്ന് ബന്ധുക്കൾ പറഞ്ഞു. ശങ്കറിെൻറ സഹോദരൻ ഗണേശ് കുമാർ. കിരണിെൻറ സഹോദരൻ തരുൺ കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.