കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും അപകടത്തിൽ മരിച്ചു

കണ്ണൂര്‍: താഴെ കായലോടുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികൻ വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. മാവിലായി സ്വദേശികളാണ്.  ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. 

പറമ്പായി റോഡിന് സമീപം മതിലിൽ ഇടിച്ച നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു.  നാട്ടുകാരാണ് മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Bike acident near Kannur- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.