irinjalakuda
Posted On
date_range Updated On
date_range റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശൂർ: ഇരിഞ്ഞാലക്കുടയിൽ റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്‍റെ മകൻ ബിജോയ് (45) ആണ് മരിച്ചത്.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരിഞ്ഞാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽവീണാണ് അപകടം. കുഴിയിൽവീണ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.