കരിപ്പൂരിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട; മൂന്നു യാത്രക്കാർ പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മൂന്നു യാത്രക്കാരെ പൊലീസും കസ്റ്റംസും പിടികൂടി. രണ്ടു യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും, കസ്റ്റംസിനെ കബളിപ്പിച്ച് പുറത്തെത്തിയ ഒരു യാത്രികനെ കരിപ്പൂര്‍ പൊലീസുമാണ് പിടികൂടിയത്.

മൂന്നര കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് പുതിലിയ ചിറക്കല്‍ ഷമീര്‍ (40), മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് (33) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവർ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണത്തിന് 1.7 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആർ.ഐ) വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഷമീറില്‍നിന്ന് 1771 ഗ്രാം സ്വര്‍ണവും, ഷഫീഖില്‍നിന്ന് 1781 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്.

കസ്റ്റംസിനെ കബളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ചെമ്മാട് സ്വദേശി സതീഷിനെയാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച 577.5 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. വിപണിയില്‍ 33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്.

Tags:    
News Summary - Big gold hunt again in Karipur; Three passengers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.