തിരൂർ: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ബിബിൻ വധക്കേസിൽ ഒരാൾകൂടി പൊലീസ് പിടിയിലായി. തവനൂർ അയങ്കലം സ്വദേശി തടത്തിൽ സൈനുദ്ദീനെയാണ് (35) തിരൂർ സി.ഐ ഷാജി അയങ്കലത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ പങ്കെടുക്കൽ, പ്രതികൾക്ക് സംരക്ഷണവും സാമ്പത്തിക സഹായവും നൽകൽ എന്നിവയാണ് ഇയാളുടെ കുറ്റം. ഇതോടെ ഈ കേസിൽ അറസ്റ്റിലായവർ ഒമ്പതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.