Posted On
date_range Updated On
date_range ബിബിൻ വധം: സാബിനൂൾ വീണ്ടും ജയിലിൽ
തിരൂർ: ബിബിൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു മുഖ്യപ്രതികളിലൊരാളായ തൃപ്രങ്ങോട് പരപ്പേരി സാബിനൂളിനെ വീണ്ടും ജയിലിലടച്ചു. 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിരുന്നത്. പ്രതിയെ ഉപയോഗിച്ച് കൊലപാതകം നടന്ന പുളിഞ്ചോട്ട് തെളിവെടുത്തിരുന്നു. വീട്ടിൽ പരിശോധനയും നടത്തി. ഇയാൾ നൽകിയ വിവരമനുസരിച്ച് ഭാരതപ്പുഴയിൽനിന്ന് കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെടുത്തു. കേസിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കെടുത്ത ആറ് പേരിൽ സാബിനൂളിനെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് സി.ഐ എം.കെ. ഷാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.