തിരൂർ: ബിബിൻ വധക്കേസിൽ രണ്ടുപേരെകൂടി അറസ്റ്റ് ചെയ്ത പൊലീസിന് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ ഒളിച്ചുകളിയെന്ന് ആക്ഷേപം. ചൊവ്വാഴ്ച അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിക്കാതെ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനായിരുന്നു തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിെൻറ നീക്കം.
ദൃശ്യമാധ്യമങ്ങൾ അറസ്റ്റ് അറിഞ്ഞ് സ്റ്റേഷനിലെത്തിയിട്ടും വിവരം നൽകാൻ മടിച്ചു. പിന്നീട് ഇവരുടെ സമ്മർദത്തിന് വഴങ്ങി വാർത്തസമ്മേളനം നടത്താൻ തീരുമാനിച്ചു. എന്നാൽ, പൊലീസ് നൽകിയത് പ്രതികളുടെ പേരും മറ്റ് ചുരുക്കം വിവരങ്ങളും മാത്രം അടങ്ങുന്ന വാർത്തകുറിപ്പ്. ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റ് വിവരം ശേഖരിക്കാൻ സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകരെ യഥാസമയം വിവരം നൽകാതെ പൊലീസ് വട്ടംകറക്കുകയും ചെയ്തു. വൈദ്യ പരിശോധന പൂർത്തിയാക്കി സ്റ്റേഷനിലെത്തിച്ച പ്രതികളെ വാഹനത്തിൽനിന്ന് ഇറക്കുന്നത് പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് പൊലീസുകാർ തട്ടിക്കയറി.
പ്രതികളുടെ വിവരങ്ങൾ നൽകാൻ മടിക്കുന്നതുമൂലം പിടികൂടിയത് യഥാർഥ പ്രതികളെയല്ലെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. മുഴുവൻ പേരുടെയും അറസ്റ്റ് നീളുന്നതിൽ പ്രതിഷേധിച്ചും യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി ബുധനാഴ്ച തിരൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.