??????????? ????????????? ?????????? ???????? ??????? ??????

ബിബിൻ വധം: സാബിനൂളിൻെറ വീട്ടിൽനിന്ന് വാളുകൾ കണ്ടെടുത്തു

തിരൂർ: ബിബിൻ വധക്കേസിൽ പൊലീസ് കസ്​റ്റഡിയിലുള്ള തൃപ്രങ്ങോട് പരപ്പേരി സ്വദേശി സാബിനൂളി​​െൻറ വീട്ടിൽനിന്ന് വാളുകളും ഇരുമ്പ് ദണ്ഡും കണ്ടെടുത്തു. ഇവ കൃത്യത്തിന്​ ഉപയോഗിച്ചതാണോയെന്ന് വ്യക്തമാകാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. വീടിനോട് ചേർന്ന വിറകുപുരയിലെ ഓലക്കെട്ടുകൾക്കിടയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു വാളുകൾ.

തിരൂർ സി.ഐ എം.കെ. ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. വീട്ടിൽ ആയുധങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു സാബിനൂൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, വ്യാപക പരിശോധന നടത്തിയതിനിടെയാണ് വിറകുപുരയിൽനിന്ന് ആയുധങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം പുളിഞ്ചോട്ട് എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളിൽനിന്ന് മറ്റ് പ്രതികളെക്കുറിച്ചും ഉപയോഗിച്ച വാഹനങ്ങൾ സംബന്ധിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ കണ്ടെത്താനും ശ്രമം തുടരുന്നു. കേസിൽ രണ്ടാംപ്രതിയാണ് സാബിനൂൾ.

 

Tags:    
News Summary - Bibin Murder Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.