‘സപ്ലെെകോയിലെ 24 രൂപയുടെ അരിയാണ് ഭാരത് അരി’; ഇത് തൃശ്ശൂര് ഇങ്ങെടുക്കാനുള്ള നീക്കമെന്ന് മന്ത്രി ജി.ആർ. അനിൽ

നെടുമങ്ങാട്: സപ്ലെെകോ വഴി 24രൂപക്ക് വിതരണം ചെയ്യുന്ന അരിയാണ് കേന്ദ്രം ഭാരത് അരിയെന്ന നിലയിൽ 29 രൂപക്ക് നൽകുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. നിലവിൽ, റേഷൻ കടയിൽ ലഭിക്കുന്ന അരിയാണ് 29 രൂപക്ക് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. റേഷന്‍ കടയില്‍ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. മറിച്ച്, ചാക്കരി എന്ന് നാട്ടില്‍ പറയുന്ന അരിയാണ്. അല്ലാതെ, കൂടിയ ജയ അരി ഒന്നുമല്ല.

ഇതേ അരിയാണ് 24 രൂപക്ക് സപ്ലൈക്കോ വഴി നൽകുന്നത്. ഇതേ അരിയാണ് നാല് രൂപയ്ക്ക് റേഷന്‍ കടവഴി നീല കാര്‍ഡുകാര്‍ക്കും 10.90 പൈസക്ക് വെള്ള കാർഡുകാർക്കും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. ഈ രീതിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംവിധാനമുള്ള സാഹചര്യത്തിലാണ് തൃശ്ശൂരിനെ ഇങ്ങ് എടുക്കാന്‍വേണ്ടി അരി വിതരണം നടത്തുന്ന​തെന്ന് മന്ത്രി കുറ്റപ്പെടുത്തി.

നെടുമങ്ങാട് പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസി​െൻറ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ വഴി അടച്ചതിന് ശേഷമാണ് കേന്ദ്രം നിലവിൽ 29 രൂപക്ക് അരി നൽകുന്നത്. ഇത്തരത്തിലാണോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫെഡറല്‍ സംവിധാനത്തില്‍ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

സര്‍ക്കാരിന് കേന്ദ്രം നല്‍കാനുള്ള തുക നല്‍കുന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ കണ്ണഞ്ചിപ്പിക്കുന്ന വികസന ക്ഷേമ പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തന്നെ കേ​ന്ദ്ര സർക്കാറി​െൻറ ഭാരത് അരിക്ക് പിന്നിലെ രാഷ്ട്രീയം മന്ത്രി പുറത്ത് ​കൊണ്ടുവന്നിരുന്നു.

Tags:    
News Summary - Bharat rice is Rs 24 rice at supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.