ഷോളയൂര്‍ പൊലീസ് സ്റ്റേഷനുവേണ്ടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണനും സഹപ്രവര്‍ത്തകരും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ പാലക്കാട്ട്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ഷോളയൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ സി.എം അബ്ദുൽ ഖയൂം, പൊലീസ് ഉദ്യോഗസ്ഥരായ ബിനു എം.വി, കെ. മണിയന്‍ എന്നിവര്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

Tags:    
News Summary - best police station in kerala award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.