സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മികച്ച വകുപ്പ്; മലപ്പുറം മികച്ച ജില്ല

തിരുവനന്തപുരം : 2023ലെ ഭരണഭാഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വകുപ്പായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനേയും മികച്ച ജില്ലയായി മലപ്പുറം ജില്ലയേയും തെരഞ്ഞെടുത്തു. ഭരണത്തിന്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മികച്ച രീതിയിൽ ഭരണഭാഷാ മാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിനാണു പുരസ്‌കാരം.

മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും മികച്ച ജില്ലക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിക്കും.

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് -വിഭാഗം ഒന്ന്

ഒന്നാം സ്ഥാനം ഡോ. സി.എസ്. പ്രദീപ്, ജില്ലാ മെഡിക്കൽ ഓഫിസർ(ഹോമിയോ), ജില്ലാ മെഡിക്കൽ ഓഫിസ്, കൊല്ലം

രണ്ടാം സ്ഥാനം ഡോ. ശ്രീവൃന്ദാ നായർ എൻ, അസിസ്റ്റന്റ് പ്രൊഫസർ, എൻ.എസ്.എസ്. ട്രെയിനിങ് കോളജ്, പന്തളം, പത്തനംതിട്ട

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് -വിഭാഗം രണ്ട്

ഒന്നാം സ്ഥാനം ഡോ. സീന എസ്.ടി. കാറ്റലോഗ് അസിസ്റ്റന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

രണ്ടാം സ്ഥാനം നജിമുദ്ദീൻ കെ., ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ്, തിരുവനന്തപുരം

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് - വിഭാഗം മൂന്ന്

ഒന്നാം സ്ഥാനം - നന്ദലാൽ ആർ, സീനിയർ ക്ലാർക്ക്, ജില്ലാ മെഡിക്കൽ ഓഫിസ് ഹോമിയോപ്പതി, കാസർകോഡ്

രണ്ടാം സ്ഥാനം - അജിത റാണി ടി.ഇ, സീനിയർ ക്ലാർക്ക്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ദക്ഷിണമേഖല തിരുവനന്തപുരം

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് - വിഭാഗം മൂന്ന്

(ടൈപ്പിസ്റ്റ് / കംപ്യൂട്ടർ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ)

ഒന്നാം സ്ഥാനം - ജാസ്മിൻ എം.എ, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ഓഫിസ്), ആലപ്പുഴ

രണ്ടാം സ്ഥാനം - രമ്യ എസ്. യുഡി ടൈപ്പിസ്റ്റ്, കളക്ടറേറ്റ്, റവന്യൂ വകുപ്പ്, തിരുവനന്തപുരം.

Tags:    
News Summary - Best Department of Economic Statistics; Malappuram is the best district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.