കേരളത്തെ അഴിമതിരഹിതമാക്കാൻ കഴിഞ്ഞു. പല പുതിയ ജനക്ഷേമപദ്ധതികളും ആവിഷ്കരിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് നവകേരള മിഷെൻറ ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയിൽ പ്രതീക്ഷയുണ്ട്. വിവാദങ്ങളും സ്വജനപക്ഷപാതിത്വവും സർക്കാറിെൻറ പ്രതിച്ഛായയെ ഒരളവുവരെ ബാധിച്ചിട്ടുണ്ട്. ഉപദേശകർ സർക്കാറിനു നല്ല ഉപദേശങ്ങളല്ല പലപ്പോഴും നൽകിയത്. അതിൽ അവരുടെ സ്ഥാപിതതാൽപര്യങ്ങൾ പ്രവർത്തിച്ചു. പല മന്ത്രിമാരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. കൂട്ടായ ചർച്ചയിലൂടെ തീരുമാനങ്ങളിൽ എത്തിപ്പെടാൻ കഴിയുന്നില്ല.
സർക്കാർ നയങ്ങൾ വേണ്ടവണ്ണം ഉദ്യോഗസ്ഥരിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അമിത പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടും മെച്ചപ്പെടാൻ ഇനിയും നാലു വർഷം ബാക്കിയുള്ളതുകൊണ്ടും മുഖ്യമന്ത്രിക്ക് നൂറിൽ 50 മാർക്ക് മാത്രം നൽകുന്നു. മികച്ച പ്രകടനം നടത്തിയത് മന്ത്രി ജി. സുധാകരനാണ്. മാർക്ക് നൂറിൽ 80. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും അവരുടെ ഇടയിലെ തർക്കങ്ങൾ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുക, അനാവശ്യമായ പിടിവാശികൾ ഉപേക്ഷിക്കുക, അനാവശ്യ വിവാദങ്ങളിൽപെടാനുള്ള മന്ത്രിമാരുടെ ത്വര അവസാനിപ്പിച്ച് പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക എന്നിവയിൽ ഉൗന്നണം.
(നോവലിസ്റ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.