അ​ണ്ണാ​ന​ഗ​റി​ൽ പാ​ർ​ട്ടി പ​താ​ക​ക്ക്​ താ​ഴെ ദേ​ശീ​യ​പ​താ​ക

കെ​ട്ടി​യ നി​ല​യി​ൽ

പാർട്ടി പതാകക്ക് താഴെ ദേശീയപതാക

ചെമ്മണാമ്പതി: പാർട്ടി പതാക്കക്ക് താഴെ ദേശീയപതാക ചേർത്ത് കെട്ടി പുലിവാലിലായി. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വീട്ടുടമ മുങ്ങി. ചെമ്മണാമ്പതി അണ്ണാനഗറിൽ സി.പി.എം പ്രവർത്തകനായ ജയരാജിന്‍റെ വീട്ടിലാണ് സി.പി.എം പതാകക്ക് താഴെ ദേശീയപതാക കെട്ടിയത്. വീടിന്‍റെ മുൻവശത്തുള്ള വേലിയിൽ സ്ഥാപിച്ച പതാക മൊബൈലിൽ പകർത്തിയവർ മറ്റുള്ളവർക്ക് കൈമാറിയതോടെ വൈറലായി. തുടർന്ന് ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരൻ, എസ്‌.ഐ. ഉണ്ണി എന്നിവർ സ്ഥലത്ത് എത്തിയെങ്കിലും പതാകയെ കണ്ടെത്താൻ സാധിച്ചില്ല. വീട് പൂട്ടിയിട്ടതിനാൽ പൊലീസ് തിരിച്ചുവരുകയാണുണ്ടായത്. ആരും പരാതി നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും കൊല്ലങ്കോട് പൊലീസ് പറഞ്ഞു. എന്നാൽ, പരാതിയില്ലെന്ന കാരണത്താൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് മുതലമട കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Below the party flag is the national flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.