വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ്​ ബെഹ്​റ; മലയാളിയാണെന്നും എല്ലാഭാഗത്ത്​ നിന്നും പിന്തുണ ലഭിച്ചുവെന്നും പ്രതികരണം

തിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്ത്​ നിന്ന്​ ലോക്​നാഥ്​ ബെഹ്​റ ഇന്ന്​ പടിയിറങ്ങും. വിടവാങ്ങലിന്​ മുമ്പ്​ നൽകിയ യാത്രയപ്പ്​ ചടങ്ങിൽ വികാരധീനനായി കണ്ണീരണിഞ്ഞാണ്​ ബെഹ്​റ സംസാരിച്ചത്​. മുണ്ടുടുത്തതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്ന്​ ബെഹ്​റ പറഞ്ഞു.

ഞാനൊരു മലയാളിയാണെന്നും എല്ലാ ഭാഗത്ത്​ നിന്നും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ ഉപയോഗിക്കാൻ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബെഹ്​റ പറഞ്ഞു. പേരൂർക്കടയിൽ എസ്​.എ.പി ഗ്രൗണ്ടിൽ നടന്ന വിടവാങ്ങൽ പരേഡിലാണ്​ ബെഹ്​റയുടെ പ്രതികരണം.

ഏ​ക​ദേ​ശം അ​ഞ്ചു​വ​ർ​ഷ​മാ​യി ബെ​ഹ്റ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി. പൊ​ലീ​സ്​ മേ​ധാ​വി, വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ, ജ​യി​ൽ മേ​ധാ​വി, ഫ​യ​ർ​ഫോ​ഴ്സ്​ മേ​ധാ​വി എ​ന്നീ നാ​ല്​ ത​സ്​​തി​ക​ക​ളി​ലും ജോ​ലി ചെ​യ്ത ഏ​ക വ്യ​ക്തി​യു​മാ​ണ്​ അ​ദ്ദേ​ഹം. കേ​ര​ള പൊ​ലീ​സി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ധു​നീ​​ക​ര​ണ​വും ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബെ​ഹ്റ പ്ര​മു​ഖ പ​ങ്കു​വ​ഹി​ച്ചു. അ​തി​നി​ടെ പ​ല വി​വാ​ദ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്​​തു.

1961 ജൂ​ൺ 17ന് ​ഒ​ഡി​ഷ​യി​ലെ ബെ​റം​പൂ​രി​ലാ​ണ് ബെ​ഹ്​​റ​യു​ടെ ജ​ന​നം. 1985 ബാ​ച്ചി​ൽ ഇ​ന്ത്യ​ൻ പൊ​ലീ​സ്​ സ​ർ​വി​സി​ൽ കേ​ര​ള കേ​ഡ​റി​ൽ പ്ര​വേ​ശി​ച്ചു. നാ​ഷ​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽ (എ​ൻ.​ഐ.​എ) അ​ഞ്ചു​വ​ർ​ഷ​വും സി.​ബി.​ഐ​യി​ൽ 11 വ​ർ​ഷ​വും പ്ര​വ​ർ​ത്തി​ച്ചു.

ആ​ല​പ്പു​ഴ​യി​ൽ എ.​എ​സ്.​പി​യാ​യാ​ണ്​ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. കൊ​ച്ചി സി​റ്റി അ​സി. ക​മീ​ഷ​ണ​ർ, ക​ണ്ണൂ​ർ എ​സ്.​പി, കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ൻ​റ്, കൊ​ച്ചി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ, തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം എ​സ്.​പി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. 2016 ജൂ​ൺ ഒ​ന്നു​ മു​ത​ൽ സം​സ്ഥാ​ന പൊ​ലീ​സ​് മേ​ധാ​വി​യാ​ണ്. പ​രേ​ത​രാ​യ അ​ർ​ജു​ൻ ബെ​ഹ്റ, നി​ലാ​ന്ദ്രി ബെ​ഹ്റ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. മ​ധു​മി​ത ബെ​ഹ്റ ഭാ​ര്യ​യും അ​നി​തെ​ജ് ന​യ​ൻ ഗോ​പാ​ൽ മ​ക​നു​മാ​ണ്.

Tags:    
News Summary - Behra in tears at farewell speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.