കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ ഉ ദ്യോഗസ്ഥനായ തൃക്കാക്കര അസി. കമീഷണർ പി.പി. ഷംസ് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് ഏറ്റെടുത്തത്. പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായിട്ടാ യിരുന്നു ഇതുവരെ അന്വേഷിച്ചത്. അധോലോക നായകൻ രവി പൂജാരിയെ പ്രതി ചേർത്ത ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
ബ്യൂട്ടിപാർലർ വെടിവെപ്പിന് പിന്നിൽ താനാണെന്ന് അവകാശവാദം ഉന്നയിച്ച രവി പൂജാരിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള നടപടി തുടങ്ങി. ആഫ്രിക്കൻ രാജ്യമായ സെനഗളിൽ നിന്ന് പിടിയിലായ ഇയാളെ ഇന്ത്യയിലെത്തിച്ചാൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇത് പ്രകാരം നടപടി തുടങ്ങിയെന്ന് റേഞ്ച് ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി.
മുംബൈയിലെ ചിലരുമായി കേസിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷിച്ചു. ബൈക്കിലെത്തി നിറയൊഴിച്ച രണ്ടുപേർ ശേഷം മൊബൈലിൽ മുംബൈയിലുള്ളവരെ ബന്ധപ്പെട്ടിരുന്നത്രെ. എന്നാല്‍, കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെപ്പിന് ശേഷവും സമാനരീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയപോളിെൻറ ആർട്ടിസ്ട്രി ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പ് നടന്നത്. എന്നാല്‍, ഈ സംഭവ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്കെതിരേ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.