കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ ്രതികളായ ആലുവ എൻ.എ.ഡി കോമ്പാറ വെളുക്കോടൻ വീട്ടിൽ ബിലാൽ (25), തേവര വാട്ടർ ടാങ്ക് റോഡ് വലിയതറ വീട്ടിൽ വിപിൻ വർഗീസ് (30), കലൂർ പോണേക്കര സ്വദേശി അൽത്താഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി തള്ളിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിടുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
2018 ഡിസംബർ 15നാണ് ബൈക്കിലെത്തിയ രണ്ടുപേർ എയർപിസ്റ്റൾ ഉപയോഗിച്ച് നടി ലീന മരിയ പോളിെൻറ കടവന്ത്രയിലെ നൈൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത്. വെടിവെപ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിച്ച് കേസിലെ മൂന്നാം പ്രതി രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. 2018 നവംബർ നാലുമുതൽ ഡിസംബർ 17 വരെ സെനഗൽ, ഫ്രാൻസ്, മലേഷ്യൻ നമ്പറുകളിൽനിന്ന് വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ.
പണം നൽകാതായപ്പോൾ കൂടുതൽ ഭീതി ഉണ്ടാക്കുന്നതിന് ഒന്നും രണ്ടും പ്രതികളെ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുെന്നന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ. സംഭവത്തിൽ രവി പൂജാരിയെ മാത്രം പ്രതിയാക്കി പൊലീസ് നേരത്തേ പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് അന്തിമ കുറ്റപത്രം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.