ബിയര്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

കേളകം: ബിയർ കയറ്റി വന്ന ലോറി നിടുംപൊയിൽ -വയനാട് ചുരം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. നിടുംപൊയിൽ-ബാവലി അന്തർസംസ്ഥാന പാതയിൽ ഇരുപത്തിനാലാം മൈലിന് സമീപം സെമിനാരി വില്ലക്കടുത്താണ് അപകടം നടന്നത്.

കർണാടകത്തിൽ നിന്നും കാസർകോഡ് ബീവറേജസ് കേർപ്പറേഷന്റെ ഡിപ്പോയിലേക്ക് കൊണ്ടു പോവുകയായിരുന്ന ബിയർ ലോറിയാണ് മറിഞ്ഞത്. 25,000 ബിയർ കുപ്പികളാണ് ഉണ്ടായിരുന്നത്. ലോറി ഡ്രൈവർ രങ്കപ്പ(38),ക്ലീനർ നാരായണൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി മറിഞ്ഞ ഉടനെ തീപിടുത്തവും ഉണ്ടായി. പേരാവൂർ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

ലോറിയുടെ ക്യാബിനില്‍ തീ പടര്‍ന്നെങ്കിലും അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ലോറിയില്‍  നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ സംഭവ മറിഞ്ഞെത്തിയ നാട്ടുകാർ കടത്തി. സംഭവമറിഞ്ഞ കേളകം, പേരാവൂർ പോലീസ് സ്ഥലത്തെത്തി രക്ഷ പ്രവർത്തനം നടത്തി. 

Tags:    
News Summary - bear lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.