വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ആമ്പ്ലിഫൈ കമ്മ്യൂണിക്കേഷൻ ശിൽപശാല വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പി.പി. നസീഫ് ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണ: സമൂഹത്തിൽ സ്പർധ ലക്ഷ്യമാക്കി ഒരു സമുദായത്തിന് നേരെ വിഷലിപ്‌തമായ ആഖ്യാനങ്ങളെ നിർമ്മിക്കുന്ന ദുശക്തികളെ കരുതിയിരിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ‘ആമ്പ്ലിഫൈ’ ശിൽപശാല അഭിപ്രായപ്പെട്ടു. തൂഫാൻ നാർകോട്ടിക് ഹണ്ട് പോലെ, വിദ്വേഷ പ്രചാരണത്തിന് അറുതി വരുത്താൻ മറ്റൊരു പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്യണമെന്നും ശിൽപശാല ആഹ്വാനം ചെയ്തു.
ചില ചാനലുകളും സമൂഹ മാധ്യങ്ങളിലെ പ്രൊഫൈലുകളും വിദ്വേഷത്തിന്റെ നിർമാണശാലകളാണ്. നൻമയും സഹവർത്തിത്വവും തങ്ങൾക്ക് അനുയോജ്യമല്ലെന്ന് ചില സംഭവങ്ങളിലെ അത്തരം പ്രൊഫൈലുകളിലെ പ്രതികരണങ്ങൾ വിളിച്ചോതുന്നതായും ശിൽപശാല ചൂണ്ടിക്കാട്ടി. വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സംസ്ഥാന ഐ.ടി കൺവീനർ കാരാട്ടിൽ മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി. യു സുഹൈൽ, യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, ഹുസൈൻ കാവനൂർ, ഡോ. വി മുഹമ്മദ് മദനി, സി അബ്ദുറഹ്മാൻ ചുങ്കത്തറ, പി എച് മഹബൂബ്, ഡോ. അബ്ദുൽ ഖാദർ, അബ്ദുൽ വഹാബ് സ്വലാഹി, അബ്ദുൽ ഗഫാർ സലഫി, സി പി നാസർ കരിഞ്ചാപ്പാടി, സദഖ അലനല്ലൂർ, വി എം ഹസ്സൈനാർ സുല്ലമി എന്നിവർ സംസാരിച്ചു. യൂനുസ് പട്ടാമ്പി സ്വാഗതവും അനീസ് തൂത നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.