Posted On
date_range Updated On
date_range ബി.ഡി.എസ് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു; ഇന്നും തുടരും
തിരുവനന്തപുരം: ബി.ഡി.എസ് പ്രവേശനത്തിന് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. 800 സീറ്റുകളിലേക്കുള്ള പ്രവേശനനടപടികളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ചത്. ഞായറാഴ്ചയും പ്രവേശനനടപടികൾ തുടരും. ഹൈകോടതി നിര്‍ദേശപ്രകാരമാണ് ബി.ഡി.എസ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആരംഭിച്ചത്.
ശനിയാഴ്ച 20,000 റാങ്ക് വരെയും അതിന് ശേഷം മറ്റ് റാങ്കുകാരെയും പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വലിയപ്രിയം ബി.ഡി.എസിനോട് വിദ്യാർഥികൾ കാട്ടുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.