Posted On
date_range Updated On
date_range ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ
പാലക്കാട്: ബസ് സ്റ്റാൻഡ് പരിസരത്ത് അനുമതിയില്ലാതെ ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ. പൊലീസിൽ പരാതി നൽകാനും ചെയർപേഴ്‌സൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.
ബി.ജെ.പിയാണ് നഗരസഭ ഭരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രദർശന സ്ഥലത്തേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു.
ഇത്തരത്തിൽ പരിപാടി നടത്തുമ്പോൾ നഗരസഭയിൽ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം. അത് പാലിക്കാത്തതിനാൽ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.