സുൽത്താൻ ബത്തേരി: കെട്ടിട പെർമിറ്റ് അനുവദിക്കുന്നതിന് സ്ഥാപന ഉടമയിൽനിന്ന് പണം കൈപ്പറ്റുന്നതിനിടെ ഫയർ സ്റ്റേഷൻ ഓഫിസർ വിജിലൻസിെൻറ പിടിയിൽ. ഫയർ ആൻഡ് റെസ്ക്യൂ സുൽത്താൻ ബത്തേരി സ്റ്റേഷനിലെ ഓഫിസർ എം.കെ. കുര്യനാണ് അറസ്റ്റിലായത്. കെട്ടിട നിർമാണത്തിന് ഫയർ എൻ.ഒ.സിക്ക് അപേക്ഷിച്ച മീനങ്ങാടി സ്വദേശി ബിനീഷിൽനിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് നാലോടെ വിജിലൻസ് പിടികൂടിയത്.
ബിനീഷ് അമ്പലവയലിൽ നിർമിക്കുന്ന ഓഫിസ് കെട്ടിടത്തിന് ഫയർ എൻ.ഒ.സിക്കായി സ്റ്റേഷൻ ഓഫിസറെ സമീപിച്ചിരുന്നു. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായി എൻ.ഒ.സി നൽകിയില്ല. കഴിഞ്ഞ സെപ്റ്റംബർ 30ന് ബിനീഷ് വീണ്ടും അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ ഒന്നിന് വിളിക്കാൻ ഓഫിസർ ആവശ്യപ്പെട്ടു. വിളിച്ചപ്പോൾ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ഇതോടെ ബിനീഷ് വിജിലൻസിൽ പരാതി നൽകി. വിജിലൻസ് നൽകിയ 5000 രൂപ ബിനീഷ് സ്റ്റേഷൻ ഓഫിസർക്ക് കൈമാറുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ കുര്യനെ കൈയോടെ പിടികൂടി. വിജിലൻസ് സി.ഐ പി.എൽ. ഷൈജു, എസ്.ഐ മുസ്തഫ, ഓഫിസർമാരായ എം. ശശിധരൻ, കുഞ്ഞിബാവ, ബിനോയ്, ഗോപാലകൃഷ്ണൻ, ൈഡ്രവർ ലബനാസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ ബുധനാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.