സംസ്ഥാനത്ത് ബാറുകൾ തുറന്നു; ബിയറും വൈനും മാത്രം വില്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഇന്നു മുതൽ പ്രവർത്തിക്കും. എന്നാൽ മദ്യം പാഴ്സൽ വിൽക്കേണ്ടെന്നും ബിയർ മാത്രം വിറ്റാൽ മതിയെന്നുമാണ് ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷന്റെ തീരുമാനം. നേരത്തെ വെയർഹൗസ് ചാർജ് വർധിപ്പിച്ച സാഹചര്യത്തിലാണ് മദ്യവില്‍പന നിർത്തി വെക്കുകയും ബാറുകള്‍ അടച്ചിടുകയും ചെയ്തത്. ബെവ് കോ കമ്മിഷൻ തുക കുറച്ചതോടെയാണ് ബാറുകൾ അടച്ചിട്ടത്. നികുതി സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ആയിരുന്നില്ല.

സംസ്ഥാനത്ത് ജൂണ്‍ 21 മുതലാണ് ബാറുകൾ അടച്ചിട്ടിരുന്നത്. ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എം.ആർ.പി നിരക്ക് വർധിപ്പിക്കണമെന്നും നേരത്തെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കണ്‍സ്യൂമര്‍ ഫെഡിന്‍റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് മാര്‍ജിന്‍ ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.

Tags:    
News Summary - Bars open Only beer and wine will be sold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.