ബാറുകളും ബിയർ പാർലറുകളും ഉടൻ തുറക്കില്ല; കോവിഡ് വ്യാപനത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയർ പാർലറുകളും ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തിൽ ബാറുകൾ തുറന്നാൽ രോഗവ്യാപനത്തിന് കാരണമാകുമെന്ന ആരോഗ്യ വകുപ്പിന്‍റെ ആശങ്കയും പരിഗണിച്ചാണ് ഉന്നതതല യോഗത്തിന്‍റെ തീരുമാനം.

കോവിഡ് സ്ഥിരീകരിക്കുന്നതിന്‍റെ കണക്കുകൾ പതിനായിരം കടക്കുന്നതായും ബാറുകൾ തുറക്കുന്നത് രോഗവ്യാപനം അതിരൂക്ഷമാകാൻ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തെ അറിയിച്ചു. ബാറുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കില്ലെന്ന് പൊലീസ് വകുപ്പ് യോഗത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ, എക്സൈസ് കമീഷണർ, ബിവ് റേജസ് കോർപറേഷൻ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി, ഡി.ജി.പി, ആരോഗ്യ വകുപ്പ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്തു.

അയൽ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന സാഹചര്യം കണത്തിലെടുത്ത് കേരളത്തിലെ ബാറുകളും തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകൾ തുറക്കാമെന്ന ശിപാർശ എക്സൈസ് കമീഷണർ വകുപ്പ് മന്ത്രിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് വിഷയം ചർച്ച ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.