മുൻ വിജിലൻസ് ഡയറക്ടർമാർക്കെതിരെ അന്വേഷണം വേണം- ജേക്കബ് തോമസ്

തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയതിൽ പ്രതികരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.

വലിയ കേസുകൾ വിജിലൻസ് എഴുതി തള്ളുന്നോ എന്ന തന്റെ പരാതി കോടതി ശരിവെച്ചു. കുറ്റം നടന്നതായി അന്വേഷണത്തിൽ ബോധ്യമായിരുന്നു. ആവശ്യമായ തെളിവും ലഭ്യമായിരുന്നു. എന്നാൽ മൂന്ന് ഘട്ടങ്ങളിലായി കേസ് അട്ടിമറിക്കപ്പെട്ടു.

കേസുകൾ അട്ടിമറിക്കുന സംവിധാനമല്ലാതെ വിജിലൻസ് മാറിയാൽ സത്യം പുറത്തു വരും. താൻ അവിടെ ഇരിക്കുന്നിടത്തോളം കേസുകൾ അട്ടിമറിക്കപ്പെട്ടില്ല. ബാർ കോഴ കേസിൽ മുൻ വിജിലൻസ് ഡയറക്ടർമാർ അടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ച എല്ലാവർക്കുമെതിരെ അന്വേഷണം വേണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.


Tags:    
News Summary - bar scam: jacob thomas- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.