ബാർ കോഴ: സി.ബി.​െഎ ആവശ്യം തള്ളിയതിനെതിരെ അപ്പീൽ

കൊച്ചി: മുന്‍ ധനമന്ത്രി കെ. എം. മാണിയുടെ പങ്കാളിത്തം ആരോപിക്കപ്പെടുന്ന ബാര്‍കോഴ കേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ​ൈഹകോടതിയിൽ അപ്പീൽ ഹരജി. ഇൗ ആവശ്യമുന്നയിച്ച്​ നൽകിയ ഹരജി സിംഗിൾബെഞ്ച്​ തള്ളിയതിനെതിരെയാണ്​ ബി​.ജെ.പി നേതാവ്​ നോബിൾ മാത്യുവി​​െൻറ അപ്പീൽ. ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് ചില ഹോട്ടലുടമകളില്‍നിന്ന് മാണി പണം കൈപ്പറ്റിയെന്നായിരുന്നു ഹരജിയിലെ ആരോപണം. വിജിലൻസ്​ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ്​ സി.ബി.​െഎക്ക്​ വിടണമെന്നുമാണ്​ ആവശ്യം. 

വസ്തുതകളും നിയമപരമായ വശങ്ങളും സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നും ഇൗ ഉത്തരവ്​ റദ്ദാക്കണമെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. വ്യക്തിപരമോ രാഷ്​ട്രീയപരമോ ആയ താല്‍പര്യം മൂലമാണ് ഹരജി നല്‍കിയതെന്ന സിംഗിള്‍ ബെഞ്ചി​​െൻറ നിരീക്ഷണം തെറ്റാണ്​. പൊതുതാല്‍പര്യത്തിന് വേണ്ടിയല്ല ഹരജി നല്‍കിയതെന്ന് കോടതിക്ക്​ തോന്നിയെങ്കിൽ വിധി പറയും മുമ്പ്​ കേസി​​െൻറ വസ്തുതകളിലേക്ക് കടക്കേണ്ടിയിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - bar scam: cbi appeal submit to high court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.