ബാര്‍ കോഴ: മാണിക്കെതിരെ തുടരന്വേഷണം അനിവാര്യമെന്ന് വിജിലന്‍സ്

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴ കേസില്‍ സത്യം കണ്ടത്തൊന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ വസ്തുതകളും വിലയിരുത്തിയുള്ള തുടരന്വേഷണം അനിവാര്യമെന്ന് വിജിലന്‍സ്. കേസില്‍ കൂടുതല്‍ മൊഴി നല്‍കാനുണ്ടെന്നറിയിച്ച് രണ്ടു സാക്ഷികള്‍ മുന്നോട്ടു വന്നിട്ടുണ്ട്.

മാണിക്കും മറ്റുമെതിരെ തുടര്‍ നടപടികള്‍ വേണ്ടതില്ളെന്ന തരത്തില്‍ രണ്ടുതവണ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിടയായത് പ്രത്യേക സാഹചര്യത്തിലാണെന്നതിന് സൂചനകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്.പി നജ്മുല്‍ ഹുസൈന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണം വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഢി ഇടപെട്ട് അട്ടിമറിച്ചുവെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സുകേശന്‍െറ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തരത്തിലുള്ള വിശദീകരണമാണിത്. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.എം. മാണി നല്‍കിയ ഹരജിയിലാണ് വിജിലന്‍സിന്‍െറ വിശദീകരണം. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍, കേസില്‍ തുടര്‍നടപടി ആവശ്യമില്ളെന്ന റിപ്പോര്‍ട്ടാണ് 2015 ജൂലൈ ഏഴിന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണം നടത്തിയ സംഘവും കഴിഞ്ഞ ജനുവരി 13ന് നടപടിയാവശ്യമില്ളെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കോടതി ഇതില്‍ തീരുമാനമെടുക്കും മുമ്പ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയിലത്തെി. ഈ ഹരജിയുടെയും ഇതോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറയും അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 27ന് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടത്.

ആരോപണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിക്കാനും സത്യം പുറത്തുകൊണ്ടുവരാനും കേസില്‍ തുടരന്വേഷണം അനിവാര്യമാണെന്ന രണ്ട് നിയമോപദേശങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുണ്ടെന്നാണ് രണ്ട് സാക്ഷികള്‍ അറിയിച്ചിട്ടുള്ളത്. തുടരന്വേഷണം ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍െറ നിവേദനവും ലഭിച്ചിട്ടുണ്ട്. അന്വേഷണം അവസാനിപ്പിക്കണമെന്ന തരത്തില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിന്‍െറ സൂചനകള്‍ നല്‍കുന്നവയാണ് ഈ സംഭവവികാസങ്ങള്‍.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ പ്രാഥമികാന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഈ സൂചനകള്‍ ശരിവെക്കുന്നതാണ്. മൂന്ന് ഉദ്യോഗസ്ഥരുടെകൂടി സഹായത്തോടെ ആഗസ്റ്റ് 29 മുതലാണ് കേസില്‍ തുടരന്വേഷണം ഏറ്റെടുത്തത്. കൂടുതല്‍ വിപുലമായ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതിനാല്‍ മാണിയുടെ ഹരജി തള്ളണമെന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം. ഹരജി ഒക്ടോബര്‍ ആറിന് പരിഗണിക്കാനായി മാറ്റി.

 

Tags:    
News Summary - Bar scam case: Vigilence get more evidence against K M Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.