തിരുവനന്തപുരം: മദ്യനയത്തിെൻറ അടിസ്ഥാനത്തിൽ ബാർ ലൈസൻസ് ഫീസ് 23 ലക്ഷത്തിൽനിന്ന് 28 ലക്ഷമായി വർധിപ്പിച്ചു. ബിവറേജസ്, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളുടെ ലൈസൻസ് ഫീസിലും വർധനവുണ്ട്. ക്ലബ് ലൈസൻസ് ഫീസിൽ വർധനവില്ല. ബിവേറജസ്, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകളുടെ ഫീസ് മൂന്ന് ലക്ഷത്തിൽനിന്ന് നാല് ലക്ഷമായി വർധിപ്പിച്ചു.
മിലിട്ടറി കാൻറീൻ, പാരാമിലിട്ടറി കാൻറീൻ, സി.ആർ.പി.എഫ് കാൻറീൻ എന്നിവിടങ്ങളിലെ ഫീസ് 500 രൂപയിൽനിന്ന് 1000 രൂപയായി വർധിപ്പിച്ചു. നിലവിൽ ഇൗടാക്കിവരുന്ന ക്ലബ് ലൈസൻസ് ഫീസ് 15 ലക്ഷം, സ്വകാര്യപാർട്ടി ആവശ്യം 50,000, എയർപോർട്ട് ലോഞ്ച് ഒരുലക്ഷം, നാവികക്ലബ് 50,000, ബിയർ-വൈൻ പാർലറുകൾ നാല് ലക്ഷം വീതം, വെയർഹൗസ് ഒരുലക്ഷം, ബിയർ റീെട്ടയ്ൽ മൂന്ന് ലക്ഷം, പബ്ബ് ബിയർ 50,000 എന്നീ നിരക്കുകളിൽ ഒരുമാറ്റവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.